കൊച്ചി: സംസാരത്തിലൂടെ ആളുകളെ എളുപ്പത്തിൽ കയ്യിലെടുക്കാൻ കഴിവിലുള്ളയാളാണ് ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയായ പ്രതിയായ മുഹമ്മദ് ഷാഫി എന്ന റഷീദ്. എറണാകുളം പെുരുമ്പാവൂർ സ്വദേശിയായ റഷീദ് എട്ട് മാസം മുൻപാണ് കൊച്ചി ചിറ്റൂർ റോഡിൽ ഹോട്ടൽ തുടങ്ങിയത്. സ്ഥിരം മദ്യപാനിയായ ഇയാൾ ബലാത്സംഗം അടക്കം നിരവധി കേസുകളിലും പ്രതിയാണെന്നാണ് അയൽവാസികൾ പറയുന്നത്.
സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാൻ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാൾ ഇരകൾക്കായി വല വിരിച്ചത്. 2020 ഓഗസ്തിൽ കൊലഞ്ചേരിയിൽ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2021-ൽ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ഷേശമാണ് റഷീദ് ആലുവ ചെമ്പറക്കിയിൽ നിന്നും താമസം മാറി കൊച്ചിയിലെത്തിയത്. ഗാന്ധി നഗറിൽ കുടുംബവുമൊന്നിച്ച് വാടകയക്കായിരുന്നു താമസം.
സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങൾ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.
എട്ട് മാസം മുൻപ് കൊച്ചി ചിറ്റൂർ റോഡിൽ റഷീദ് കടമുറി വാടകയ്ക്കെടുത്തു. അദീൻസ് എന്ന പേരിൽ ഹോട്ടൽ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കിൽ ശ്രീദേവി എന്ന പേരിൽ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വരത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.
ശ്രീദേവി എന്ന പേരിലുള്ള വ്യാജപ്രൊഫൈലുണ്ടാക്കിയ മുഹമ്മദ്ഷാഫി ഭഗവൽ സിങ്ങുമായി പരിചയത്തിൽ
ആവുകയായിരുന്നു. തനിക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടായത് റഷീദ് എന്ന സിദ്ധനിലൂടെ ആണെന്ന് ശ്രീദേവി എന്ന പ്രൊഫൈലിലൂടെ ഭഗവൽ സിംഗിനെ ഇയാൾ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് നരബലിയിലൂടെ ജീവിതത്തിൽ ഐശ്വര്യംവരുത്താൻ ദമ്പതികൾ ഇറങ്ങിയത്.