KeralaNews

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മാണിയുടെ മരുമകന്‍

കോട്ടയം: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.എം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം.പി.ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയായ ജോസഫ് പറഞ്ഞു.

ഇടതുപക്ഷവും സിപിഎമ്മും കെ.എം. മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും എം.പി.ജോസഫ് കൂട്ടിച്ചേര്‍ത്തു.

രാജ്യം ദേശീയതലത്തില്‍ അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ. ആ സമയത്തു കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button