കൊച്ചി: ഗതാഗത നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിന്നു. നിയമലംഘനത്തിന് പോലീസ് പിടിച്ച് പെറ്റിയടിച്ചാല്‍ കയ്യില്‍ പണമില്ല എന്ന പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കേരളാ പോലീസ്. പണമില്ലാത്തവര്‍ക്ക് എടിഎം കാര്‍ഡുപയോഗിച്ച് പിഴയൊടുക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1000 പിഒഎസ് മെഷീനുകള്‍ കേരളാ പോലീസിന് നല്‍കും. ഇതിലൂടെ അടയ്ക്കുന്ന പിഴത്തുക തത്സമയം ബാങ്കുവഴി ട്രഷറിയില്‍ എത്തും. നവംബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News