KeralaNewsRECENT POSTS
ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂരിലെ നിരത്തില്‍ ‘കാലന്‍’ ഇറങ്ങി
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കണ്ണൂരിലെ നിരത്തില്‍ ‘കാലന്‍’ ഇറങ്ങി. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് വ്യതസ്തമായ ബോധവത്കരണവുമായി രംഗത്ത് വന്നത്. നിയമലംഘനം നടത്തിയവര്‍ക്ക് ബോധവല്‍ക്കരണം നടത്തിയതിനോടൊപ്പം മുന്നറിയിപ്പും നല്‍കിയാണ് കാലന്‍ യാത്രയാക്കിയത്.
ഹെല്‍മെറ്റ് ഇല്ലാത്ത പിന്‍സീറ്റ് യാത്രക്കാരും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുമായിരുന്നു കാലന്റെ പിടിയിലായവരില്‍ എറിയ പങ്കും. ഹെല്‍മെറ്റുണ്ടായിട്ടും ധരിക്കാതെ എത്തിയ വിരുതന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെ നിയമം പാലിലിച്ചെത്തിയവര്‍ക്ക് കാലന്‍ സമ്മാനങ്ങളും നല്‍കി. ഗതാഗത നിയമങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News