EntertainmentKeralaNews

ഞാനും എന്റെ മുൻഭർത്താവും കൂടിയാണ് മോളുടെ കല്യാണം ക്ഷണിക്കാൻ പോയത്! അമ്മ വാതിൽ പോലും തുറന്നില്ല, കൊച്ചുമകളുടെ വിവാഹത്തിനും പങ്കെടുത്തില്ല! സ്ക്രീനിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ഐശ്വര്യ

കൊച്ചി:തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ലക്ഷ്മിയും മകള്‍ ഐശ്വര്യയും. അമ്മയ്ക്ക് പിന്നാലെയായാണ് മകളും അഭിനയലോകത്തേക്കെത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വരവ്. മികച്ച അവസരങ്ങള്‍ ലഭിച്ചതോടെ സിനിമയില്‍ തുടരാനായി തീരുമാനിക്കുകയായിരുന്നു ഐശ്വര്യ പറഞ്ഞിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതോടെയാണ് താന്‍ തനിച്ചായതെന്ന് ലക്ഷ്മി പറയുന്നു. കുറച്ച് പെറ്റ്‌സൊക്കെ ഉള്ളതിനാല്‍ ഒറ്റയ്ക്കാണെന്ന തോന്നലുകളൊന്നുമില്ലെന്നും താരം പറയുന്നു. ലക്ഷ്മിയുമായുള്ള പിണക്കത്തെക്കുറിച്ചും മകളുടെ പ്രണയവിവാഹത്തെക്കുറിച്ചുമെല്ലാം ഐശ്വര്യ ഷോയില്‍ സംസാരിച്ചിരുന്നു.

സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല, ഞാനും മോളുടെ അച്ഛനും അച്ഛന്റെ ഭാര്യയും ചേര്‍ന്നാണ് മോളുടെ വിവാഹം ക്ഷണിക്കാനായി പോയത്. അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാതില്‍പോലും തുറന്നില്ല. കൊച്ചുമകളുടെ വിവാഹം കാണാനൊന്നും അവരുണ്ടായിരുന്നില്ല. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല ജീവിതം, അത് വിശ്വസിക്കരുതെന്നും ഐശ്വര്യ പറയുന്നു. റീല്‍ ലൈഫല്ല റിയല്‍ ലൈഫില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അമ്മ ലക്ഷ്മിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യവും വെളിപ്പെടുത്തിയത്.

മകളുടെ പ്രണയവിവാഹത്തെക്കുറിച്ചും ലക്ഷ്മി സംസാരിച്ചിരുന്നു. പുള്ളിയുടെ അടുത്ത് ഡൈവിങ് കോഴ്‌സ് ചെയ്യാന്‍ പോയതാണ്. പുള്ളി അവളെ ഡൈവ് ചെയ്തു. അര്‍ജുന്റെ പേര് പറഞ്ഞപ്പോള്‍ മുതല്‍ ഇത് വിവാഹത്തിലേ അവസാനിക്കൂയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എനിക്കെന്തോ അങ്ങനെയാണ് തോന്നിയത്. അര്‍ജുന്‍, എന്ന ആ പേരും അവന്റെ ക്യാരക്ടറുമൊക്കെയറിഞ്ഞപ്പോഴാണ് എനിക്ക് ഈ തോന്നലുണ്ടായത്. ആ കോഴ്‌സ് കഴിഞ്ഞതിന് ശേഷമായി അവന്‍ ഞങ്ങളെ കാണാനായി ചെന്നൈയിലേക്ക് വന്നിരുന്നു.

ഞാന്‍ ഡേറ്റിംഗിനൊന്നും പോവില്ലെന്നായിരുന്നു മകള്‍ പറഞ്ഞത്. പുറത്തൊന്നും ഞാന്‍ വരില്ലെന്ന് പറഞ്ഞിരുന്നു. എന്റെ ചേച്ചിയുടെ വീട്ടിലേക്കാണ് ഞാന്‍ നിന്നെ കൊണ്ടുപോവുന്നതെന്നായിരുന്നു അവന്‍ പറഞ്ഞത്. അവന്‍ മലയാളി ക്രിസ്ത്യന്‍ പയ്യനാണ്. തുടക്കത്തില്‍ തന്നെ അവന് അവളെ കല്യാണം കഴിക്കാനിഷ്ടമായിരുന്നു. മോള്‍ക്ക് ആദ്യം ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല, പിന്നീട് അവളും പ്രണയത്തിലാവുകയായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, എല്ലാ കാര്യങ്ങളും അവളെന്നോട് പറയാറുണ്ട്.

എന്റേത് പ്രണയവിവാഹമായിരുന്നുവെങ്കിലും ഇത് അധികം പോവില്ലെന്ന് തുടക്കത്തിലേ മനസിലായിരുന്നു. പൊരുത്തക്കേടുകളുമായി മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ അത് മകളെ ബാധിക്കും. ടോക്‌സിക്കായ റിലേഷന്‍ഷിപ്പ് ബാധിക്കുക മകളെയായിരിക്കും. അതുവേണ്ടെന്ന് കരുതിയാണ് പിരിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും അവളുടെ കാര്യങ്ങളെല്ലാം ഞങ്ങളൊന്നിച്ചാണ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്്‌ക്കൊപ്പം ചേര്‍ന്നാണ് മോളുടെ വിവാഹം നടത്തിയതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button