CrimeKeralaNews

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് അമ്മ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയെ വളർത്താനാകില്ലെന്ന് മൊഴി

തിരുവനന്തപുരം : പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത  ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പൊലീസ്  അറിയിച്ചു. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. 

ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ്  ആദ്യം പോത്തൻകോട് പൊലീസിന് ലഭിച്ചത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്.കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല. വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാഹചര്യമില്ലെന്നും അമ്മ പൊലീസിൽ മൊഴി നൽകി. മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച ഈ കുട്ടിയെക്കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരിത പൊലീസിനോടു പറഞ്ഞു. പുറത്തുന്നു നിന്ന് വന്നൊരാൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ എടുത്തുകൊണ്ടു പോയി എന്ന് എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു

പ്രസവത്തിന് ശേഷം കുഞ്ഞുമായി സുരിത മഞ്ഞമലയിലെ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സജി പണിമൂലയിലുള്ള വീട്ടിലായിരുന്നു. രാത്രി രണ്ടയോടെ സുരിതയുടെ ബഹളം കേട്ടാണ് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഉണർന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തൻകോട് പൊലീസിനെയും വിവരം അറിയിച്ചത്. വീടിന്റെ  പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. സുരിതയും അമ്മയും സഹോദരിയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാരും പൊലീസും പരിശോധന നടത്തിയപ്പോള്‍ കിണറ്റിൻകരയിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വൽ കണ്ടു. ഫയർഫോഴ്സ് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ നിന്നും മൃതദേഹം കിട്ടിയത്. വീട്ടിനുള്ളിൽ കയറി ആരെങ്കിലും കയറി കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് അപാപ്പെടുത്തിയതാണോയെന്നായിരുന്നു ആദ്യ സംശയം. പക്ഷെ സാഹചര്യ തെളിവുകളെല്ലാം അമ്മക്ക് എതിരായതോടെയാണ് പോത്തൻകോട് പൊലീസ് സുരിതയെ കസ്റ്റഡിലെടുത്തതും ചോദ്യംചെയ്തതും. സജിയുടെയും സുരിതയുടെയും മൂത്തമകന് അഞ്ചുവയസ് പ്രായമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button