KeralaNews

മോന്‍സന്‍ ദാവൂദിന്റെ ആളോ! മെട്രോയുടെ പില്ലറിനടിയില്‍ ആര്? എസ്.ഐ.ടി അന്വേഷണം

കോഴിക്കോട്: കോടികളുടെ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു മുന്നിലെത്തിയ പരാതി ഇഴകീറി പരിശോധിച്ചു ക്രൈംബ്രാഞ്ച്. പത്തുകോടി രൂപ നഷ്ടപ്പെട്ടന്നു ചൂണ്ടിക്കാട്ടി ആറു പേര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയിലെ ഓരോ ഭാഗവും വിശദമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ഡിഐജി ജി.സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള എസ്ഐടി തീരുമാനിച്ചത്.

ശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്തു മോന്‍സനില്‍നിന്നു പരമാവധി വസ്തുതകള്‍ അറിയാനും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുമാണ് തീരുമാനം. വിവാദങ്ങള്‍ ഏറെ നിലനില്‍ക്കുന്ന കേസില്‍ യഥാര്‍ഥ്യവും കെട്ടുകഥകളും ഏതെന്നു കണ്ടെത്തേണ്ട അവസ്ഥയിലാണ് പോലീസ്. മുന്‍ ഡിജിപി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിലേയും സംസ്ഥാന പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധത്തിന്റെ ആഴവും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ക്രൈംബ്രാഞ്ചിനു സാധിക്കുന്നില്ല.

ഇതിനെല്ലാം പുറമേ അധോലോക ബന്ധമുണ്ടെന്ന അവകാശവാദവും മോന്‍സന്‍ ഉന്നയിച്ചിരുന്നു. കോടികള്‍ വായ്പ നല്‍കിയതിനു പിന്നാലെ പരാതിക്കാര്‍ സമീപിച്ചപ്പോള്‍ മോന്‍സന്‍ അധോലോക ബന്ധത്തക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം ദാവൂദിന്റെ ആളാണെന്നതാണ്. മുംബൈയില്‍ നിരവധി സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ടെന്നും മോന്‍സന്‍ അവകാശപ്പെടുന്നതായി പരാതിക്കാര്‍ പറഞ്ഞിരുന്നു.

മുംബൈയില്‍ വച്ച് ഒരാളെ വെടിവച്ചു കൊന്നു മെട്രോയുടെ പില്ലറിനടിയില്‍ കൊണ്ടിട്ടെന്നതുമടക്കമുള്ള വിവരങ്ങളാണ് പോലീസിനു പരിശോധിക്കേണ്ടതായിട്ടുള്ളത്.ൃ കൂടാതെ വെടികൊണ്ടതാണെന്നും ഗുണ്ടാസംഘട്ടനത്തില്‍ പറ്റിയ പരിക്കുകളാണെന്നും പറഞ്ഞ് ശരീരത്തിലെ മുറിപ്പാടുകളും മോന്‍സന്‍ കാണിച്ചിരുന്നു. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ പരാതിക്കാരില്‍നിന്നു വീണ്ടും മൊഴിയെടുക്കും. ഇതിനു ശേഷം ഓരോ മേഖലകളാക്കി തിരിച്ചുകൊണ്ട് അന്വേഷണം നടത്താനാണ് ആലോചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button