25.9 C
Kottayam
Saturday, September 28, 2024

മോൻസൻ്റെ തട്ടിപ്പുപണത്തിൻ്റെ പങ്കു പറ്റി 24 ന്യൂസ് റിപ്പോർട്ടറും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും,ഇരുവരും ചേർന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

Must read

കൊച്ചി:എറണാകുളം പ്രസ് ക്ലബ്ബിന് മോൻസൺ മാവുങ്കൽ പത്ത് ലക്ഷം രൂപ നൽകിയതിൽ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തെളിവുകൾ നൽകി സത്യം ബോധിപ്പിച്ചുവെന്ന് പ്രസ് ക്ലബ് സെക്രട്ടറി ശശികാന്ത് അവകാശപ്പെടുന്നു. ശശികാന്തിന്റെ വിശദീകരണം ശരിയാണെങ്കിൽ മാവുങ്കലിന്റെ പണം 24 ന്യൂസിലെ മുൻ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണി തന്ത്രപൂർവ്വം കൈയിലാക്കുകയായിരുന്നു.എന്നാൽ ശശി കാന്താണ് യഥാർത്ഥ തട്ടിപ്പുകാരനെന്ന് സഹിൻ ആൻ്റണി ആരോപിയ്ക്കുന്നു.

പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ മൊഴിയിൽ കരുതലോടെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ അക്കൗണ്ടുകളും പരിശോധിക്കും. അതിന് ശേഷം സഹിൻ ആന്റണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.മൊഴി കൊടുക്കലുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി നൽകുന്ന വിശദീകരണം ചുവടെ

സുഹൃത്തുക്കളെ,

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കൽ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാൻ സ്റ്റേറ്റ്മെന്റ് നൽകി. ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ വ്യക്തമാക്കാനാണ് ഈ കുറിപ്പ്

മോൻസനെ ഒരു തവണ പോലും ഞാൻ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോൻസൻ വിഷയം ഉണ്ടായപ്പോൾ അയാളുമായി അടുപ്പത്തിൽ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്.

കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുള്ള ആലോചനക്കിടയിൽ ജില്ലാ കമ്മിറ്റി അംഗം സഹിൻ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ടർ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചെലവ് വഹിക്കാൻ അയാൾ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചെലവ് എത്രയാണെന്ന് സഹിൻ ചോദിച്ചപ്പോൾ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാൾ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല. പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നൻ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളു വ്യക്തിയെ കുറിച്ച് അന്ന് കൂടുതൽ അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല.പണം കൈമാറാൻ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി.

എന്നാൽ 2020 ജനവരി 22 ന് സഹിൻ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ Cash വീഴുന്നില്ല എന്തോ എറർ ഉണ്ടെന്ന് അറിയിച്ചു. അതുകൊണ്ട് എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാൽ നിർബന്ധിത സാഹചര്യവും ആയിരുന്നു. മോൻസൺ തനിക്ക് വളരെ വിശ്വാസം ഉള്ള ആൾ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികൾ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരിൽ പണം കിട്ടാറുണ്ടെന്നും സഹിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സഹിനെ വിശ്വാസിച്ച ഞാൻ എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ സഹിന് കൈമാറി

എന്നാൽ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടിൽ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിൻ എന്നെ വിളിച്ച് പറഞ്ഞു അതിൽ അഞ്ച് ലക്ഷം സഹിന് മോൻസൻ കൊടുക്കാൻ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടർന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രുവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോർട്ടിലേക്ക് ആ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാൻസ്ഫർ ചെയതു. അതിന്റെ GST ബില്ലും ഡീറ്റയ്ൽസും ഉണ്ട്. ഇതാണ് സത്യാവസ്ഥ. ഇക്കാര്യങ്ങൾ തെളി ഞാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

മേലിൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്തു. ഗുരുസ്ഥാനീയരായ നിരവധി പേർ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏൽപ്പിച്ച ഓരോരുത്തരോടും ഞാൻ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏൽപ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു

പി.ശശികാന്ത്. സെക്രട്ടറി

എന്നാൽ ശശികാന്തിൻ്റെ വാദങ്ങൾ സഹിൻ ആൻ്റണി തള്ളുകയാണ്.സഹിൻ്റെ വിശദീകരണം ഇങ്ങനെ

പ്രിയ സുഹൃത്തുക്കളെ,
എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി കുടുംബമേളയുമായി ബന്ധപ്പെട്ട് എന്നെ പഴിചാരിക്കൊണ്ട് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.ഇത് തികച്ചും തെറ്റിദ്ധാരണ പടർത്തുന്നതും കള്ളവുമാണ്.2020 ജനുവരി മാസത്തിലെ കുടുംബമേളയിൽ ഫിനാൻസ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചിലവുകൾക്കുമായി ഒരു സ്പോൺസറെ കണ്ടെത്താൻ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോൺസർഷിപ്പ് കാര്യം ഞാൻ സംസാരിക്കുകയും ചെയ്തു.ഒടുവിൽ പ്രവാസി മലയാളി പാട്രൺ ആയ മോൻസൻ്റെ കാര്യവും സൂചിപ്പിച്ചിരുന്നു.തുടർന്ന് ഞാനും ശശികാന്തും 3 തവണ മോൻസനെ നേരിൽ കണ്ട് സ്പോൺസർഷിപ് കാര്യം സംസാരിക്കുകയും ചെയ്തു.ഒരു തവണ കല്യാൺ സിൽക്സിനടുത്തുള്ള ചെരുപ്പ്കടയിൽ വെച്ചും രണ്ട് തവണ മോൻസൻ്റെ കലൂരിലെ വീട്ടിൽ വെച്ചുമാണ് നേരിൽ കണ്ടത്.

സ്പോൺസർഷിപ്പ് ശരിയാക്കിയാൽ 20% കമ്മീഷനായി ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങൾക്ക് കമ്മീഷൻ നൽകുന്നത് പോലെ എനിക്ക് നൽകാം എന്ന് ശശികാന്ത് ഏൽക്കുകയും ചെയ്തിരുന്നു.ഒടുവിൽ മോൻസൽ 10 ലക്ഷം രൂപ സ്പോൺസർഷിപ്പ് നൽകിയതോടെ ശശികാന്ത് തൻ്റെ അക്കൌണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്.അന്ന് പ്രസ് ക്ലബ് അക്കൗണ്ടിൽ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എൻ്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടിൽ വന്നാൽ കമ്മീഷൻ കുറയും എന്നായിരുന്നു മറുപടി.

തുടർന്ന് ശശികാന്തിൻ്റെ അക്കൌണ്ടിൽ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടക്കളിൽ പണം നൽകാമെന്ന് ഏൽക്കുകയും ചെയ്തു.അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 150000/- രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റായി നൽകി.ഇതിൽ 50000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോൾ ശശികാന്ത് ആവശ്യപ്പെടുമ്പോൾ തിരികെ നൽകിയാൽ മതി എന്നായിരുന്നു മറുപടി.പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാൻ തിരികെ നൽകിട്ടുള്ളതുമാണ്.

എന്നാൽ മോൻസൻ കേസ് ചർച്ചയായപ്പോൾ ശരികാന്ത് രണ്ട് തവണ എന്നെ നേരിൽ വന്ന് കണ്ടിരുന്നു.ശശികാന്തിൻ്റെ അക്കൗണ്ടിൽ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം.ആദ്യ തവണ കണ്ടത് ഫോർഷോർ റോഡിൽ വെച്ചും രണ്ടാമത് എറണാകുളം പ്രസ്ക്ലബിൽ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്.തുടർന്ന് മോൻസൻ വിഷയം ചർച്ചചെയ്യാൻ വിളിച്ച കമ്മറ്റിക്ക് മുൻപ് ഈ സത്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിൻ്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചിലവായ കണക്ക് തൻ്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചുകൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നൽകിയിരുന്നത്.കമ്മറ്റിയിൽ ശശികാന്തിൻ്റെ ആൾബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.പൊതുവെ ദുർബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി.എന്നാൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഞാനീ കാര്യങ്ങൾ തുറന്ന് പറഞ്ഞു.

ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.പിന്നീട് പ്രസ് ക്ലബ് ഭാരവാഹികൾ അംഗങ്ങളായ ഗ്രൂപ്പിൽ നിന്നും’ ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചരണങ്ങൾ എനിക്കെതിരെ അഴിച്ച് വിടുകയുമാണ് ചെയ്തിട്ടുള്ളത്. എന് മറു ചോദ്യങ്ങൾ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാൻ വിശ്വസിക്കുന്നു.മാത്രമല്ല ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാൻ ഓടി നടന്ന കാര്യം നമ്മൾക്കെല്ലാം അറിയാവുന്നതും ആണല്ലോ..ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാൻ തയാറാണ്.
ഇതോടൊപ്പം ശശികാന്ത് എനിക്ക് നൽകിയ പണത്തിൻ്റെ Screen Shot വക്കുന്നു.നിങ്ങൾക്കാർക്കും പരിശോധിക്കാവുന്നതാണ്.

സഹിൻ ആൻറണി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week