EntertainmentKeralaNews

പ്രണവിന്റെ പ്രായത്തില്‍ താനുമിതൊക്കെ ചെയ്തതാണ്,മകന്റെ പ്രകടനത്തില്‍ അത്ഭുതമില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: മലയാളത്തെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായി മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് കൊണ്ടാണ് തിയേറ്ററുകളില്‍ എത്തിയത്. മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ സിനിമ തൃപ്തിപ്പെടുത്തിയില്ല. ‘ബെട്ടിയിട്ട വായ’ എന്നിങ്ങനെ ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുകളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയില്‍ കൂടി റിലീസ് ചെയ്യതതോടെ മരയ്ക്കാര്‍ സിനിമാ മേഖലയില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.വിമര്‍ശനങ്ങള്‍ക്കപ്പുറം ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് അണിയറക്കാര്‍ പറയുന്നത്.

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ സിനിമയുടെ ഭാഗമായി മാറിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് പ്രണവോ കല്യാണിയോ കീര്‍ത്തിയോ ചര്‍ച്ചയില്‍ പോലുമില്ല. ഈ സിനിമ എത്രയോ മുന്നേ പ്ലാന്‍ ചെയ്തതാണ്. അന്നൊന്നും ഇവരാരും സിനിമയിലേക്ക് എത്തിയിട്ടില്ല. പ്രണവിന്റെ സീനുകളൊന്നും താന്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രായത്തില്‍ അന്ന് താനും ഇതൊക്കെ തന്നെയാണ് ചെയ്തത്. അതുകൊണ്ട് തനിക്കതില്‍ വലിയ അത്ഭുതമില്ല. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ സാഹസികമായി അയാള്‍ ചെയ്തു. അതിനോട് സ്നേഹമുള്ളവര്‍ക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ. അല്ലാതെ തന്നെ പ്രണവ് അങ്ങനെയുള്ള ഒരാളാണ്. റോക്ക് ക്ലൈംബര്‍ ആണ്. അയാള്‍ക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ വഴങ്ങും. ആദി സിനിമയില്‍ തന്നെ ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതില്‍ ഒരുപാട് ആക്ഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഉള്ളത് നന്നായി ചെയ്തുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇതൊരു പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായി മാത്രം കാണരുതെന്നും മോഹന്‍ലാല്‍ പറയുന്നു. രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേല്‍ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്. ഒ.ടി.ടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചു വാങ്ങി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. മാസ് സിനിമ പ്രതീക്ഷിച്ചാകും കൂടുതല്‍ പേരും എത്തിയത്. ഇതൊരു ചരിത്ര സിനിമയാണ്. മരക്കാര്‍ എന്ന ആളിന് ഇങ്ങനെ പെരുമാറാന്‍ കഴിയൂ. പ്രേക്ഷകര്‍ക്ക് വേണ്ട മാസ് സിനിമകള്‍ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിനെ നശിപ്പിക്കാതിരിക്കുക, പകരം കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രം ഒ.ടി.ടിയില്‍ കണ്ട് പ്രശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍. തേന്‍മാവിന്‍ കൊമ്പത്ത് ചിത്രത്തിന് ശേഷം താന്‍ കണ്ട പ്രിയദര്‍ശന്റെ മികച്ച സൃഷ്ടിയാണ് മരക്കാര്‍ എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

പ്രതാപ് പോത്തന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്’… കൊള്ളാം.. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലില്‍ ആണ്.

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരിലും മികച്ച അഭിനയം..

എല്ലാവരും മിടുക്കരായിരുന്നു.. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം

പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പില്‍.. രണ്ടുപേരും എന്നെ സ്പര്‍ശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു.. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.

എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം, ഇതിനകം തന്നെ അവള്‍ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുന്‍വിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button