KeralaNewsRECENT POSTS
അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചു; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍
ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു. നേരത്തെ കുടുബത്തിന്റെ പരാതിയെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്ക് എതിരെ നരഹത്യക്ക് കേസെടുത്തിരുന്നു. മാരാരിക്കുളം പോലീസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നരഹത്യക്ക് കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News