തിരുവനന്തപുരം: കേരളത്തില്‍ ഇടത് -വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണെന്നും കുറ്റപ്പെടുത്തി പ്രധനമന്ത്രി നരേന്ദ്രമോദി. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. കാട്ടാകടയില്‍ നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രി വേദിയിലെത്തിയത്. വിഷുക്കണി നല്‍കിയാണ് മോദിയെ വേദിയിൽ സ്വീകരിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ വിഷു ആശംസയും നേര്‍ന്നു. പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു പ്രസംഗം.
ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും മോദിപറഞ്ഞു. കോണ്‍ഗ്രസിന്റേയും ഇടതിൻ്റേയും വിശ്വാസം തകര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്രമാണെന്ന് കള്ളം പറയുന്നു. സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി. കൊള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും മോദി പറഞ്ഞു.
അഴിമതിക്കാര്‍ മോദിയെ തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ മോദി ഇവരെ പേടിക്കില്ല. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു. ബിജെപി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസപ്പടി അന്വേഷണത്തിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും മോദി പറഞ്ഞു. അഴിമതിക്കാരെല്ലാം ഒത്തകൂടി കേന്ദ്രത്തിനെതിരെ ‘ഇന്‍ഡ്യ’ മുന്നണി രൂപീകരിച്ചിരിക്കുകയാണ്.ബിജെപിയുടെ വികസനലക്ഷ്യത്തില്‍ കേരളവും ഉള്‍പ്പെടും. 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.
കേരളത്തിലെ വിവിധ മേഖലകള്‍ക്കും മുന്തിയ പരിഗണന കേന്ദ്രം ഉറപ്പുനല്‍കും. ഹോം സ്റ്റേ നടത്താന്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കും. ടൂറിസത്തില്‍ കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കാറായും. ആദിവാസികള്‍ക്ക് ഗുണപ്രദമാകും.മത്സ്യത്തൊഴിലാളികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കും. പൈതൃകം ലോകത്തേക്ക് എത്തിക്കണം.
കേരളത്തിലെ മത്സ്യമേഖലക്ക് പ്രത്യേക പരിഗണന അവരുടെ ജീവിത നിലവാരം ഉയര്‍ത്തും. ഇടത്- വലത് മുന്നണികള്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ത്തു.ദക്ഷിണേന്ത്യയില്‍ ബുള്ളറ്റ് ട്രെയിനിനായുള്ള സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
രാജ്യത്തിന്റെ ഭാവിയില്‍ ഇത് വലിയ മാറ്റം വരുത്തും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ട് വരും. ഉടന്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. വടക്കെ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു