കാലുകളുടെ ചിത്രങ്ങൾ കൊണ്ട് സമ്പാദിയ്ക്കുന്നത് ലക്ഷങ്ങൾ
ഓൺലൈനിലൂടെ പണം സമ്പാദിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്. ട്രാവൽ ബ്ലോഗിംഗ്, ഫുഡ് വീഡിയോസ്, ബ്യൂട്ടി കെയർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ, ഒരു കനേഡിയൻ യുവതി സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കുന്നത് അധികമാരും കേൾക്കാത്ത തികച്ചും വ്യത്യസ്‌തമായ ഒരു മാർഗത്തിലൂടെയാണ്. അത് മറ്റൊന്നുമല്ല, തന്റെ മനോഹരമായ കാലുകളുടെ എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട് അവർ ഓരോ മണിക്കൂറിലും ആയിരങ്ങൾ സമ്പാദിക്കുന്നു.
32 -കാരിയായ ജെസീക്ക ഗൗൾഡാണ് തന്റെ മനോഹരമായ കാലുകളുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നത്. കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ജെസീക്ക ‘ഫെറ്റിഷ് മോഡൽ’ എന്നാണ് സ്വയം വിളിക്കുന്നത്. ഈ 32 -കാരി തന്റെ കാലുകളുടെയും കാൽവിരലുകളുടെയും വിവിധ പോസിലുള്ള ഫോട്ടോകൾ പങ്കിടുന്നു.
ഇതുവഴി പ്രതിവർഷം 51 ലക്ഷത്തോളം രൂപയാണ് അവർ സമ്പാദിക്കുന്നതത്രെ. അവളുടെ പാദങ്ങളുടെ ചിത്രങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട പേപാൽ അക്കൗണ്ടിൽ പണം അടച്ചാൽ മാത്രം മതി. ഇതിനെ സംബന്ധിച്ച വിവരങ്ങൾ അവർ തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ വിശദീകരിച്ചിട്ടുണ്ട്.
ആളുകൾക്ക് അവളുടെ പാദങ്ങൾ കാണുന്നതിലൂടെ ലൈംഗിക ഉണർവ്വ് ലഭിക്കുന്നു എന്നവൾ പറയുന്നു. സ്‌കാർലറ്റ് വിക്‌സെൻ എന്ന പേരിലാണ് അവർ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത്. കാലുകളുടെ മോഡലിംഗ് ചെയ്യാവുന്നവരെ വേണമെന്ന ഒരു പരസ്യം കണ്ടശേഷമാണ് താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതെന്ന് ജെസീക്ക പറഞ്ഞു. അതിനുശേഷം, കാലുകളോട് താല്പര്യമുള്ള പുരുഷന്മാരിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദേശങ്ങൾ അവളെ തേടിവന്നു. ഇത്ര വലിയ ഒരു പ്രതികരണം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. അവൾ ശരിക്കും ഞെട്ടിപ്പോയി.
ആദ്യം ഇത് കണ്ട് അവൾക്ക് ചിരിയാണ് വന്നതെങ്കിലും ഇപ്പോൾ അതവളുടെ വരുമാന മാർഗ്ഗമാണ്. “എന്റെ കാലുകൾക്ക് ആളുകളിൽ ഇത്രയും താൽപ്പര്യം ജനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല” അവൾ കോസ്മോപൊളിറ്റനോട് പറഞ്ഞു. ചില പുരുഷന്മാർക്ക് അവളുടെ കാലുകളുടെ പ്രത്യേക ഭാഗങ്ങളാണ് ഇഷ്ടമെന്നും അവൾ പറയുന്നു.
അതേസമയം എത്രകാലം ഇത് തുടരാനാവുമെന്നറിയില്ലെന്നും അവൾ കൂട്ടിച്ചേർത്തു. ഒരുദിവസം നാല് ചിത്രങ്ങൾ വരെയാണ് അവൾ പങ്കിടുന്നത്. അതും വ്യത്യസ്ത ഹാഷ്ടാഗോടെ, വ്യത്യസ്ത ആംഗിളുകളിൽ നിന്ന് എടുത്ത ഫോട്ടോകളാണ് അവൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. തന്റെ ജോലിയുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ് ഇൻസ്റ്റഗ്രാം എന്ന് ജെസീക്ക അഭിപ്രായപ്പെട്ടു.
അവളുടെ ഓരോ ഫോട്ടോയ്ക്കും ആയിരക്കണക്കിന് ലൈക്കുകളും, കമ്മന്റുകളുമാണ് വരുന്നത്. പലപ്പോഴും വ്യത്യസ്തമായ അഭ്യർത്ഥനകളും അവളെ തേടി വരും. ചെളിയിൽ കാലുകുത്താൻ, ആഹാരത്തിൽ കാലുരസാൻ തുടങ്ങി പല വിചിത്രമായ കാര്യങ്ങളും കാല് കൊണ്ട് ചെയ്യാൻ ആളുകൾ അവളോട് ആവശ്യപ്പെടും.
അവൾ പ്രതിഫലം പലപ്പോഴും പണമായിട്ടാണ് വാങ്ങാറുള്ളത് എങ്കിലും അവളുടെ ഇൻസ്റ്റഗ്രാം ബയോയിൽ ഒരു Amazon wishlist ലിങ്ക് കൂടിയുണ്ട്. ആർക്കെങ്കിലും അവൾക്ക് വസ്ത്രങ്ങളോ, മേക്കപ്പോ, ക്യാമറയോ, ഷൂവോ, കാലിലിടാനുള്ള ആഭരണങ്ങളോ വാങ്ങി നൽകണമെങ്കിൽ അതുവഴി പണമടച്ചാൽ മതി.