കോഴിക്കോട് : മുക്കം കൊടിയത്തൂരിൽ തകരാർ പരിഹരിക്കാൻ കടയിൽ എത്തിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലിൽ മൊബൈൽ ഷോപ്പിൽ ഇന്നലെ വൈകീട്ട് 4.15ഓടെയാണ് അപകടം നടന്നത്. കടയിലെ ജീവനക്കാരൻ ഫോൺ പരിശോധിക്കുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും സിസിടിവി ദൃശ്യം പുറത്തുവന്നു.
പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബാറ്ററി കേടുവന്ന നിലയിലാണ് ഫോൺ കടയിൽ കൊണ്ടുവന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. ഒരാഴ്ചയോളമായി ബാറ്ററിക്ക് തകരാർ കണ്ടിരുന്നെങ്കിലും ഉപയോഗിച്ചു വരികയായിരുന്നു. വീട്ടിലെ കുട്ടികൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
പരിശോധിക്കുന്നതിനായി കടയിലെ ജീവനക്കാരൻ ഫോൺ തുറന്നതിന് പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News