KeralaNewsRECENT POSTS
കാണാതായ എസ്.ഐ കോട്ടയത്തെ വീട്ടില്‍ തിരിച്ചെത്തി; ദുരൂഹതകള്‍ ബാക്കി
കോട്ടയം: കാണാതായ റാന്നി പോലീസ് സ്റ്റേഷനിലെ എസ്.ഐ കുരുവിള ജോര്‍ജ് കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ തിരിച്ചെത്തി. മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എസ്‌ഐയും കുടുംബവും പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി കുരുവിളയെ കാണാനില്ലെന്ന് കാട്ടി ഇദ്ദേഹത്തിന്‍ അച്ഛന്‍ ജോര്‍ജ് കുരുവിള കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേ ഷനില്‍ പരാതി നല്‍കിയിരിന്നു. അതിനിടെയാണ് എസ്‌ഐ വീട്ടില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൈസൂരില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News