ചേർത്തല: കടക്കരപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
കടയ്ക്കരപ്പളളി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഹരികൃഷ്ണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമെന്നാണ് സംശയം.
ഫോൻസിക് പരിശോധന പുരോഗമിക്കുകയാണ്.കാണാതായ സഹോദരീ ഭർത്താവ് രതീഷിനായി പട്ടണക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ആലപ്പുഴ മെഡിക്കൽ കോളജിൽ താൽക്കാലിക നഴ്സാണ് മരിച്ച ഹരികൃഷ്ണ.
എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.
ഹരികൃഷ്ണയെയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാർ പൊലീസുമായി ചേർന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.