KeralaNewsRECENT POSTS
കണ്ണൂരില്‍ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ കടവിലെ പാറപ്പുറത്ത് പുതിയപുരയില്‍ പി.പി.അഫ്സലി (28)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കുറുമാത്തൂര്‍ കടവില്‍ കണ്ടത്.
തിങ്കളാഴ്ച രാത്രിയാണ് അഫ്‌സലിനെ കാണാതായത്. അഫ്സലിന്റെ ബൈക്ക് കടവിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് രാത്രി തന്നെ പോലീസും അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തിയിരുന്നു. കുറുമാത്തൂരിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകനായ അഫ്സല്‍ മന്നയിലെ സ്പെയര്‍പാര്‍ട്‌സ് കടയിലെ സെയില്‍സ്മാനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News