കോട്ടയത്ത് അതിരമ്പുഴ സ്വദേശിയായ വയോധികന്‍ മീനച്ചിലാറ്റില്‍ ചാടിയതായി സംശയം; തെരച്ചില്‍ പുരോഗമിക്കുന്നു
കോട്ടയം: വയോധികന്‍ മീനച്ചിലാറ്റില്‍ ചാടിയതായി സംശയം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യെയാണ് കാണാതായത്. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ചാടിയതായാണ് സംശയം. വസ്ത്രങ്ങളും ചെരുപ്പും 200 രൂപയും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച ഒരു മണിയോടെയാണ് വീട്ടില്‍ നിന്നും ഇയാളെ കാണാതാതയെന്ന് ബന്ധുക്കള്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് വസ്ത്രങ്ങളും മറ്റും ആറ്റുതീരത്തു നിന്ന് കണ്ടെത്തിയത്.
വീട്ടുകാര്‍ സ്ഥലത്തെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞതായി ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എബി പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് മുടിയൂര്‍ക്കര ജംഗഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയാണ് കാണാതായ ശശിധരന്‍ പിള്ള.