32.3 C
Kottayam
Wednesday, April 24, 2024

ഖത്തര്‍ ലോകകപ്പ് വേദി അഴിമതി: ഫിഫ മുന്‍ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

Must read

പാരിസ്: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ വേദിയായി ഖത്തര്‍ അനുവദിയ്ക്കുന്നതില്‍ അഴിമതി ആരോപിച്ച് മുന്‍ ഫിഫാ പ്രസിഡണ്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് വേദിയനുവദിച്ചതില്‍ നഗ്നമായ അഴിമതി നടന്നതായി നേരത്തെതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിശദമായി നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്ലാറ്റിനി പാരിസില്‍ അറസ്റ്റിലായത്.

ഖത്തര്‍ വേദി വിവാദത്തില്‍ ഫിഫ എക്‌സിക്യൂട്ടീവിലെ 24 അംഗങ്ങളില്‍ 16 പേര്‍ സസ്‌പെന്‍ഷനിലാണ് ഇവര്‍ക്കെതിരെ അന്വേഷണവും പുരോഗമിയ്ക്കുന്നു.ഖത്തറിന് അനുകൂലമായി വോട്ടെടുപ്പ് നടക്കും മുമ്പ് സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി കൂടിക്കാഴ്ച നടത്തിയതായി പ്ലാറ്റിനി സമ്മതിച്ചിരുന്നു. 2007 മുതല്‍ 2014 വരെ പ്ലാറ്റിനി ഫിഫ പ്രസിഡണ്ടായിരുന്നു.ഫുട്‌ബോള്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ഫിഫ നാലു വര്‍ഷം വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week