News
കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫേസ്ബുക്കിലൂടെയാണ് ആരക്കോണം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വാങ്ങിവെച്ചു. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിനോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു ഉണ്ടായത്.
എന്നാല്‍ യുവാവ് അഭ്യര്‍ഥന നിരസിച്ചു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരിന്നു. സംഭവത്തില്‍ വഞ്ചനാക്കുറ്റം ആരോപിച്ച് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News