CrimeKeralaNews

കടുത്ത വയറുവേദന, പരിശോധിച്ചപ്പോൾ 12 കാരി ഗർഭിണി,ബന്ധു അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊല്ലം : ബന്ധുവിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  കടുത്ത വയറു വേദനയെ തുടർന്നാണ് പന്ത്രണ്ടു വയസുകാരി പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസഹനീയമായ വേദന തുടർന്നതോടെ ഡോക്ടർമാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരൻ തുടർച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലാണ് മിക്ക ദിവസവും യുവാവ് ഉറങ്ങിയിരുന്നതും പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button