29.7 C
Kottayam
Wednesday, December 4, 2024

വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ

Must read

ന്യൂ ഡൽഹി: വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി വൈകിയുണ്ടായ അക്രമത്തിൽ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കൻ ദില്ലിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കൺട്രോൾ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളി എത്തിയത്. 

സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടക്കത്തിൽ മഹാറിഷി വാൽമീകി ആശുപത്രിയിലും പിന്നീട് ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും അബോധാവസ്ഥയിൽ  തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആൺകുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്. ഇവരുടെ ലിംവിംഗ് ടുഗൈദർ ബന്ധത്തോട് മകൻ എതിർപ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടിൽ അമ്മയും മകനും തമ്മിൽ കലഹം പതിവായിരുന്നതായാണ് ദൃക്സാക്ഷികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആൺകുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. 

ശനിയാഴ്ച യുവാവിന്റെ കടയിലെത്തിയ ആൺകുട്ടിയും യുവാവും തമ്മിൽ തർക്കമുണ്ടായി. വാക്കു തർക്കത്തിനിടെ ആൺകുട്ടി യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അക്രമം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ ജുവനൈൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആൺകുട്ടി നേരത്തെയും ക്രിമിനൽ കേസുകളിൽ ഇടപെട്ടതായി കണ്ടെത്താൻ സാധിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആൺകുട്ടിയെ പ്രായപൂർത്തിയായ വ്യക്തിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യമാണ് പൊലീസ് കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്....

മുൻകാമുകനെയും സുഹൃത്തിനെയും ക്രൂരമായി കൊന്നു ; നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ

ന്യൂയോർക്ക് : ഗാരേജിന് തീയിട്ട് മുൻകാമുകനെയും സുഹൃത്തിനെയും ​ കൊലപ്പെടുത്തി. ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം....

കേവലം ആറു മണിക്കൂർ ആയുസ് :പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ

സോൾ : അടിയന്തര പട്ടാള നിയമം പിൻവലിച്ച്  ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ. വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ്...

ഭാര്യവീട്ടിൽ കുട്ടിയുമായി എത്തി; യുവാവിനെ മർദ്ദിച്ച് കൊന്ന് ബന്ധുക്കൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ്...

തെലങ്കാനയിൽ ശക്തമായ ഭൂചലനം; തീവ്രത 5.3,ശക്തമായ പ്രകമ്പനം

ബംഗളൂരു: തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും...

Popular this week