KeralaNews

സൗമ്യയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി എം.എം മണി; മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടും

ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇസ്രായേല്‍ സര്‍ക്കാര്‍ ആണ്. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ലെങ്കില്‍ വേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ക്കൊപ്പം സൗമ്യയുടെ ഇടുക്കി കീരിത്തോട്ടെ വീട് സന്ദര്‍ശിച്ച ശേഷം എം.എം മണി പറഞ്ഞു.

സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടികള്‍ പൂര്‍ത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവില്‍ ടെല്‍ അവിവിലെഫോറന്‍സിക് ലാബ് ഇന്റ്റിയൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്. സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്‌കലോണില്‍ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രായോല്‍ പാലസ്തീന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button