HealthKeralaNews

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രി വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു. 14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റീനിലായിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് മൂന്ന് പേരും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗണ്‍മാന് കോവിസ് സ്ഥിരീകരിച്ചത്. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button