തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.’വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വില പറയുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന തീരുമാനം റെഗുലേറ്ററി കമ്മീഷന്‍ എടുക്കും’ മന്ത്രി പറഞ്ഞു.
ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വലിയ നിരക്ക് വര്‍ദ്ധനവ് വരില്ല. ചെറിയ രീതിയിലെ വര്‍ദ്ധിപ്പിക്കുകയുള്ളൂ. അതിനിടയില്‍ മഴ പെയ്യുകയാണെങ്കില്‍ നിരക്ക് വര്‍ദ്ധനവില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.