പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയായ സുഫന്‍ ഹല്‍ദാര്‍ ആണ് പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
പത്തനംതിട്ട നഗരത്തില്‍ അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫന്‍ ഹല്‍ദാര്‍ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലാവും പോസ്റ്റ്മാര്‍ട്ടം.