25 C
Kottayam
Sunday, June 2, 2024

സ്ത്രീകള്‍ക്കുനേരെ നഗ്‌നത പ്രദര്‍ശനവും അസഭ്യവര്‍ഷവും; മൂന്നു വീടുകള്‍ അടിച്ചു തകര്‍ത്ത മധ്യവയസ്‌കന്‍ പിടിയില്‍

Must read

തിരുവല്ല: സ്ത്രീകള്‍ക്കുനേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. വീടാക്രമണകേസിലാണ് മീന്തലക്കര പൂതിരിക്കാട്ട്മലയില്‍ പ്രദേശവാസിയായ ജോണ്‍ ചാക്കോയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വയോധികന്റേതടക്കം മൂന്നു വീടുകള്‍ തകര്‍ത്ത കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഒരു രാത്രി മുഴുവന്‍ മീന്തലക്കര പൂതിരിക്കാട് പ്രദേശത്താകെ ഭീതി പകര്‍ത്തുകയായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പേടിസ്വപ്നമാണ് ജോണ്‍ ചാക്കോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സ്തീകള്‍ക്കുനേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുക, അസഭ്യംപറയുക, ചൂടുവെള്ളം കോരിയൊഴിക്കുക, അലക്കാനിടുന്ന അടിവസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുക ഇതിക്കെയായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.തിരുവല്ല എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി ജോണ്‍ ചാക്കോയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week