33.4 C
Kottayam
Tuesday, May 7, 2024

Chat GPT:സകല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്,ചാറ്റ് ജി.പി.ടിയെ വിഴുങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്,അടിത്തറയിളകുമോയെന്ന ആശങ്കയില്‍ ഗൂഗിള്‍

Must read

ലണ്ടൻ: ആധുനിക ജീവിതത്തിൽ ഒഴിവാക്കാൻ ആകാത്ത ഒന്നായി മാറിയ സേർച്ച് എഞ്ചിൻ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നായിരുന്നു ഓപൺ എ ഐയുടെ ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ സേർച്ച് എഞ്ചിൻ രംഗത്ത് ഏകോപിപ്പിച്ചുള്ള ഈ ആധുനിക സാങ്കേതിക വിദ്യ ഒരു വൻ കുതിച്ച് ചാട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചാറ്റ് ജി പി ടി രംഗത്തെത്തിയിട്ട് കേവലം രണ്ടു മാസക്കാലമായിട്ടേ ഉള്ളുവെങ്കിലും അത് ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം വളരെ വലുതാണ്.

സേർച്ച് എഞ്ചിനുകളിലെ പല സങ്കീർണ്ണതകളും ഒഴിവാക്കി തീർത്തും ലളിതമായ ഒരു സേർച്ചിങ് പ്രക്രിയ ഇത് സാധ്യമാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഇതോടെ വിവരങ്ങൾ സേർച്ച് ചെയ്യുന്നതിന് ചാറ്റ് ജി പി ടി ഒരു ബദൽ സംവിധാനമായി മാറിയേക്കുമെന്ന് സേർച്ച് എഞ്ചിൻ രംഗത്തെ ഭീമന്മാരായ ഗൂഗിൾ ഭയക്കുന്നു.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് നിരവധി ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്തകൾക്കിടയിൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ വാർത്ത ഗൂഗിൾ അതിന്റെ സ്ഥാപകരായ ലാരി പേജിനെയും സെർജി ബ്രിന്നിനെയും തിരികെ വിളിച്ചു എന്നതാണ്. സേർച്ച് എഞ്ചിനിൽ പുതുതായി ഉദ്ദേശിക്കുന്ന ചാറ്റ് ബോട്ട് ഫീച്ചർ പരിശോധിച്ച അംഗീകാരം നൽകുന്നതിനാണ് അവരെ തിരിച്ചു വിളിച്ചിരിക്കുതന്നെ റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പൺ എ ഐയുടെ ചാറ്റ് ജി പി ടി അപകട സിഗ്‌നൽ നൽകിയതോടെയാണ് പേജിനേയും ബ്രിന്നിനേയും ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചായ് തിരിച്ചു വിളിച്ചതെന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാധാരൺ ഇതിന്റെ സ്ഥാപകർ സേർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഗൂഗിൾ ആകെ ആശങ്കയിലാണ് എന്ന തോന്നലാണ് ഉണ്ടാകുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഡെവലപ്പ്മെന്റ് വർക്കുകളുടെ വേഗത വർദ്ധിപ്പിക്കാനും പിച്ചായ് തീരുമാനിച്ചിട്ടുണ്ട്.

ചാറ്റ് ബോട്ട് സൗകര്യത്തോടെയുള്ള പുതിയ സേർച്ച് എഞ്ചിൻ ഈ വർഷം തന്നെ നിലവിൽ വരുത്താനും 20 പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉദ്പന്നങ്ങൾ ഇറക്കാനും ഗൂഗിൾ ആലോചിക്കുന്നുണ്ട്. അതേസമയം, യൂ കോം, നീവ തുടങ്ങിയ ചില സ്റ്റാർട്ട്അപ് കമ്പനികൾ ചാറ്റ് ജി പി ടിയുടേതിന് സമാനമായ ഉത്തരം നൽകൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വളരെയധികം മുൻപോട്ട് പോയിട്ടുണ്ട്.

അതിനിടയിൽ ഗൂഗിളിന്റെ എതിരാളികളായ ബിംഗും ഈ രംഗത്ത് പിടിമുറുക്കുകയാണ് ചാറ്റ് ബോട്ട് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ സേർച്ച് എഞ്ചിൻ വേർഷൻ അവർ മാർച്ചിൽ ഇറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week