News

എം.ജി, കേരള,ആരോഗ്യസര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന പിഎസ്‍സി ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖ പരീക്ഷയും മാറ്റി. നാളെ ചേരാനിരുന്ന നിയമ സഭ എത്തിക്സ് കമ്മിറ്റിയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

,p>നേരത്തെ കേരള സര്‍വ്വകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button