FootballNewsSports

വീണ്ടും മെസി ‘വിസ്മയം’, നേടിയത് വമ്പന്‍ റെക്കോഡ്,കപ്പടിക്കുമോ?

ദോഹ: ഫിഫ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിലേക്കെത്തിയിരിക്കുകയാണ്. ബ്രസീലിനെ വിറപ്പിച്ച ക്രൊയേഷ്യ അര്‍ജന്റീനക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല.

എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുത്തത്. ലയണല്‍ മെസിയിലൂടെ ലീഡെടുത്ത അര്‍ജന്റീനക്കായി ശേഷിക്കുന്ന രണ്ട് ഗോളുകള്‍ ജുലിയന്‍ അല്‍വാരസാണ് നേടിയത്.ലയണല്‍ മെസിയെന്ന ഇതിഹാസം കപ്പില്‍ മുത്തമിട്ട് മടങ്ങുന്നത് കാണാന്‍ ഇനി വേണ്ടത് കേവലമൊരു ജയം മാത്രം.

ഫ്രാന്‍സ്-ക്രൊയേഷ്യ മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ അര്‍ജന്റീന നേരിടുക. ക്രൊയേഷ്യക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ വമ്പന്‍ റെക്കോഡാണ് മെസി സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ പരിശോധിക്കാം.

അര്‍ജന്റീനക്കായി കൂടുതല്‍ ലോകകപ്പ് ഗോള്‍

അര്‍ജന്റീനക്കായി കൂടുതല്‍ ലോകകപ്പ് ഗോളെന്ന റെക്കോഡാണ് മെസി ഇപ്പോള്‍ സ്വന്തം പേരിലാക്കിയത്. സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ പേരിലുണ്ടായിരുന്ന 10 ലോകകപ്പ് ഗോളുകളുടെ റെക്കോഡിനെയാണ് മെസി ഇപ്പോള്‍ മറികടന്നത്.

അസിസ്റ്റിലും മെസി റെക്കോഡിട്ടിരിക്കുകയാണ്. അഞ്ച് ലോകകപ്പുകളിലും അസിസ്റ്റ് നല്‍കിയ ഏക അര്‍ജന്റൈന്‍ താരമെന്ന നേട്ടമാണ് മെസി സ്വന്തം പേരിലാക്കിയത്. അര്‍ജന്റീനയുടെ നായകനായി കൂടുതല്‍ ലോകകപ്പ് കളിച്ച താരമെന്ന റെക്കോഡും (19 മത്സരം) ഇപ്പോള്‍ മെസിയുടെ പേരിലാണ്.

മറഡോണയുടെ റെക്കോഡ് തകര്‍ത്തു

മറഡോണയുടെ റെക്കോഡ് തകര്‍ത്തു

അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ലോകകപ്പ് അസിസ്റ്റ് റെക്കോഡിനെ മെസി മറികടന്നു. എട്ട് ഡയറക്ട് ഗോള്‍ അസിസ്റ്റ് നല്‍കിയ മറഡോണയുടെ റെക്കോഡിനെയാണ് ഒമ്പത് അസിസ്റ്റുമായി മെസി മറികടന്നത്.

ഗോളടിക്കാന്‍ മാത്രമല്ല ഗോളിന് വഴിയൊരുക്കുന്നതിലും മെസി മുന്നിട്ട് നില്‍ക്കുന്നു. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും ഇപ്പോഴിതാ ഫൈനലിലേക്കെത്തിയിരിക്കുകയാണ് അര്‍ജന്റീന. കപ്പിലേക്കിനി ഒരു ജയത്തിന്റെ ദൂരം മാത്രമാണുള്ളത്.

കൂടുതല്‍ ലോകകപ്പ് മത്സരം

കൂടുതല്‍ ലോകകപ്പ് മത്സരം

ഫുട്‌ബോള്‍ ലോകകപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡും അര്‍ജന്റൈന്‍ നായകന്‍ സ്വന്തം പേരിലാക്കി. ക്രൊയേഷ്യക്കെതിരായ മത്സരം മെസിയുടെ 26ാം മത്സരമായിരുന്നു. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റാല്‍വാര്‍ട്ട് മാത്തൗസിന്റെ റെക്കോഡാണ് മെസി തകര്‍ത്തത്.

ഫൈനലിലും മെസി കളിക്കുമ്പോള്‍ ഈ റെക്കോഡില്‍ ഇനിയും താരം മുന്നിലെത്തുമെന്നുറപ്പ്. തന്റെ അവസാന ലോകകപ്പില്‍ മെസി കളം നിറഞ്ഞാടുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മറുമൊന്നും തലയുയര്‍ത്താതെ മടങ്ങിയപ്പോള്‍ മെസി മിന്നിക്കുകയാണ്.

ഫ്രാന്‍സ് - അര്‍ജന്റീന ഫൈനലെത്തുമോ?

ഫ്രാന്‍സ് – അര്‍ജന്റീന ഫൈനലെത്തുമോ?

ഫൈനലില്‍ അര്‍ജന്റീന സീറ്റുറപ്പിച്ചതോടെ ഇനി എതിരാളികള്‍ക്കായുള്ള കാത്തിരിപ്പാണ്. ഇനി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ അര്‍ജന്റീനക്ക് എതിരാളികളായി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മൊറോക്കോയും ഫ്രാന്‍സും തമ്മിലാണ് ഇന്ന് നടക്കുന്ന സെമി.

ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ അട്ടിമറി വീരന്മാരാണ്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. ഫൈനലില്‍ സൂപ്പര്‍ പോരാട്ടം കാണാന്‍ ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും.

ക്രൊയേഷ്യയെ തകര്‍ത്തടുക്കി

ക്രൊയേഷ്യയെ തകര്‍ത്തടുക്കി

ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയുടെ ജയം ഏകപക്ഷീയമായിരുന്നു. 4-4-2 ഫോര്‍മേഷനിലിറങ്ങിയ അര്‍ജന്റീനയെ 4-1-2-3 ഫോര്‍മേഷനിലാണ് ക്രൊയേഷ്യ നേരിട്ടത്. കളിയുടെ ആദ്യത്തെ 15 മിനുട്ടിലധികം ക്രൊയേഷ്യന്‍ ആധിപത്യം കണ്ടെങ്കിലും പിന്നീടങ്ങോട്ട് അര്‍ജന്റീന കളം പിടിക്കുകയായിരുന്നു. 34ാം മിനുട്ടില്‍ അര്‍ജന്റീനക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചതോടെ മത്സരം മാറി.

അഞ്ച് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിയ മെസിയും സംഘവും ക്രൊയേഷ്യയെ പൂട്ടിക്കെട്ടുകയായിരുന്നു. മെസിയുടെ അവസാന ലോകകപ്പില്‍ അദ്ദേഹം വിശ്വകിരീടം നേടിത്തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button