EntertainmentKeralaNews

മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു..? സോഷ്യല്‍ മീഡിയയില്‍ വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ വൈറല്‍

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന
വിന്‍സെന്റ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ തന്നെ മേഘ്‌ന പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറി.എന്നാല്‍ ചന്ദനമഴയ്ക്ക് ശേഷം മിനിസ്‌ക്രീനില സജീമായിരുന്നില്ല.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരം വൈകാതെ തന്നെ വിവാഹ മോചിതയായി തമിഴ് പരമ്പരകളിലേക്ക് എത്തിയിരുന്നു.എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മേഘ്‌നയുടെ
വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങള്‍ കണ്ട് വീണ്ടും വിവാഹം ആയോ
എന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയത്.

അതോ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണോ എന്നും ആരാധകര്‍ സംശയം ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി മേഘന ഇതുവരെ നല്‍കിയിട്ടില്ല. പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ വേഷത്തില്‍ ഒരുക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെ മേഘന തിരിച്ചുവരുന്നു എന്നാണ് വാര്‍ത്തകള്‍. നടന്‍ ഷാനവാസ് ആണ് നായകന്‍. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട
കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് വിവരം. എന്നാല്‍ ഈ സന്തോഷ
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കെയാണ് പുതിയ ചിത്രങ്ങള്‍
എത്തിയിരിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മേഘ്‌നയുടെ
വിവാഹമോചന വാര്‍ത്തകള്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ താരം ഇതിനെ കുറിച്ച് പ്രതികരിച്ചതേ ഉണ്ടായിരുന്നില്ല. വിവാഹ മോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. മേഘ്‌ന എന്താണ് ഇതെക്കുറിച്ച് പ്രതികരിക്കാത്തത് എന്താണ് എന്ന് ചോദിച്ചു. കുറെപേര്‍ ചോദിച്ചത് വിവാഹമോചനത്തെ കുറിച്ചാണ്.

അത് അവസാനിച്ചു. കഴിഞ്ഞുപോയെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഇതേക്കുറിച്ച് കുറെ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി ഇതിനൊന്നും മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്, പ്രതികരിക്കാത്തത് എന്നെല്ലാം ചോദിക്കുന്നുണ്ട്. ഞാന്‍ എന്തിനാണ് ഇതിനൊക്കെ മറുപടി നല്‍കുന്നത്. ഒരു
അഭിമുഖത്തില്‍ പോലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞുപോയ കാര്യത്തെ
കുറിച്ച് ടെന്‍ഷന്‍ അടിക്കണ്ട എന്ന് തോന്നിയെന്നും മേഘ്‌ന വിന്‍സെന്റ്
പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button