EntertainmentHealth
നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്
ചെന്നൈ: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്‌ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി. ഇതിന് പിന്നാലെയാണ് മേഘ്‌നയേയും കുഞ്ഞിനേയും പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇക്കഴിഞ്ഞ ജൂണിലാണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഒക്ടോബറിലായിരുന്നു ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News