Entertainment

ഒറ്റയ്ക്ക് ജീവിച്ചു, പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു; പ്രണയത്തകര്‍ച്ചയെ കുറിച്ച് മനസ് തുറന്ന് മീര നന്ദന്‍

ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായെന്ന് തുറന്നുപറഞ്ഞ് നടി മീര നന്ദന്‍. മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് നടി എഴുതിയ കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍. ഇരുപതുകളില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും നേടിയ അനുഭവങ്ങളെ കുറിച്ചും ആണ് നടി പങ്കുവച്ചിരിക്കുന്നത്.

‘എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

‘കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു.

എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷേ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷേ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’-മീര കുറിച്ചു.

അവതാരകയായി കരിയര്‍ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker