ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു! വീഡിയോ പങ്കുവെച്ച് നടി മീര ചോപ്ര
ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പുഴു ഇഴഞ്ഞു പോവുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് ബോളിവുഡ് നടി മീരാ ചോപ്ര. അഹമ്മദാബാദിലെ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് സംഭവം. വലിയ തുക കൊടുത്തിട്ട് പുഴുവിനെ തിന്നേണ്ട അവസ്ഥയാണുള്ളതെന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മീരാ ചോപ്ര പറയുന്നു. നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്ത് കൊണ്ടാണ് മീരാ ചോപ്രയുടെ പോസ്റ്റ്.
രാജ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ അമിത വില ചര്‍ച്ചയാവുന്നതിനിടയിലാണ് പുഴുവിനെ കണ്ടെത്തിയെന്ന വാര്‍ത്ത വരുന്നത്. മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയതും ചണ്ഡീഗഢിലെ ജെ.ഡബ്ല്യു.യു മാരിയറ്റ് ഹോട്ടലില്‍ നടന്‍ രാഹുല്‍ ബോസിനോട് രണ്ടു വാഴപ്പഴത്തിന് 400 രൂപ ഈടാക്കിയതും വാര്‍ത്തയായിരുന്നു.
https://www.instagram.com/p/B1f0vC3nYWZ/?utm_source=ig_web_copy_link