News

മീനാക്ഷി സുന്ദരേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 2 മരണം

മധുര: തമിഴ്നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയില്‍ നിന്ന് ആളുകള്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന മീനാക്ഷി തിരുക്കല്യാണത്തിനും ഇന്നത്തെ ആറാട്ട് ചടങ്ങിനും ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. മധുര ചിത്തിര ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് കല്ലഴഗറുടെ വൈഗ നദീ പ്രവേശം. ഇതിന് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

അതേസമയം, ഉത്സവത്തിനിടെ ജീവന്‍ നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരുക്കുകള്‍ സംഭവിച്ച ഏഴ് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button