26.3 C
Kottayam
Tuesday, May 7, 2024

വെള്ളക്കെട്ടില്‍ കളക്ടറെ പഴിച്ച് മേയര്‍ സൗമിനി ജെയിന്‍,കോര്‍പറേഷന്‍ അനാസ്ഥയല്ല വെള്ളക്കെട്ടിന് കാരണം,ജനങ്ങള്‍ കാനകളില്‍ മാലിന്യമിടരുതെന്നും മേയര്‍

Must read

കൊച്ചി നഗരപരിധിയിലുണ്ടായ വെള്ളക്കെട്ടില്‍ ഉദ്യഗസ്ഥരെ പഴിച്ച് മേയര്‍ സൗമിനി ജെയിന്‍.നഗരസഭയുടെ ഭാഗത്തു നിന്ന് വിഷയത്തില്‍ അനാസ്ഥ ഉണ്ടായിട്ടില്ല.ജില്ലാ ഭരണകൂടം ആദ്യമേ ഇടപെട്ടിരുന്നെങ്കില്‍ പ്രശ്‌നം നേരത്തെ പരിഹരിക്കാമായിരുന്നു.ജില്ലാ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്
ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല.വിഷയത്തില്‍ വിവാദത്തിനില്ലെന്നും മേയര്‍.വെളളം ഒഴുകിപ്പോകുന്ന കാനകളില്‍ തടസമുണ്ടാക്കുന്ന വസ്തുക്കള്‍ പൊതുജനങ്ങള്‍ നിക്ഷേപിക്കരുത്.വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിനേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പിലാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി മേയര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week