ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കുകയാണെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനോടൊപ്പം 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്ററും നല്‍കിയേക്കും.
ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ദേശീയ സാങ്കേതിക ഉപദേശക ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് സൈഡസ് കാഡില്ല വാക്‌സിന്‍ നല്‍കുന്നതിലാണ് ഇപ്പോള്‍ ആരോഗ്യമന്ത്രാലയും പ്രാധാന്യം നല്‍കുന്നത്. സൈഡസ് വാക്‌സിന്‍ നല്‍കുന്നതിന് അംഗീകാരം ലഭിച്ചതോടെ ഇത് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച വരെയുള്ള കണക്കില്‍ ഇന്ത്യയില്‍ 236 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 409 മില്യണ്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു. വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ ജനസംഖ്യയില്‍ 68 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തതായാണ് കണക്ക്.