24.4 C
Kottayam
Sunday, September 29, 2024

എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ആധിപത്യം

Must read

കോട്ടയം:എം.ജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 126 ൽ 117 കോളേജിലും എസ്‌എഫ്‌ഐ ഉജ്വല വിജയംനേടി. എറണാകുളം ജില്ലയിൽ 41 കോളേജിൽ 37ലും എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചുകയറി. മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്‌. തേവര എസ്‌എച്ച്‌ കോളേജിൽ കെഎസ്‌യു വിജയിച്ചു. കെഎസ്‌യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്‌മാത ആർട്‌സ്‌ കോളേജ്‌, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല എന്നീ കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ മുഴുവൻ സീറ്റിലും വനിതകളെ വിജയിപ്പിച്ച്‌ എസ്‌എഫ്‌ഐ കരുത്തുക്കാട്ടി.

തൃപ്പുണിത്തുറ ഗവ. ആർട്‌സ്‌ കോളേജ്, ആർഎൽവി കോളേജ്, സംസ്കൃതം കോളേജ്

സംസ്കൃതം കോളേജ്, വൈപ്പിൻ ഗവ. കോളേജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്‌സ്‌, ഇടപ്പള്ളി സ്റ്റാറ്റ്സ്, പൈങ്ങോട്ടൂർ എസ്എൻ, കൊച്ചി എംഇഎസ് തുടങ്ങിയ കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. മത്സരം നടന്ന കുന്നുകര എംഇഎസ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌, തൃക്കാക്കര ഭാരത്‌ മാതാ കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ഇതോടൊപ്പം പൂത്തോട്ട എസ്‌എൻ ലോ കോളേജ്‌, പുത്തൻവേലിക്കര ഐഎച്ച്‌ആർഡി, കൊച്ചിൻ കോളേജ്‌, പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ്‌, ഐരാപുരം എസ്‌എസ്‌വി, എടുത്തല അൽ അമീൻ, ഇടക്കൊച്ചി അക്വിനാസ്‌, കളമശേരി സെന്റ്‌ പോൾസ്‌, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷൻ, പെരുമ്പാവൂർ സെന്റ്‌ കുര്യാക്കോസ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.

എടത്തലയിൽ 14ൽ 13 സീറ്റും നേടി. എസ്എഫ്ഐ സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്നാണ് കെഎസ്‌യു ഒരു സീറ്റിൽ വിജയിച്ചത്. കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ നിലനിർത്തി. എറണാകുളം ഗവ. ലോ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ്‌ ചെയർപേഴ്‌സൺ സീറ്റുകളിൽ കെ.എസ്.യുവിനാണ് ജയം . ചൂണ്ടി ഭാരതമാത കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ കെഎസ്‌യു വിജയിച്ചു.

കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും വിജയിച്ച്‌ എസ്‌എഫ്‌ഐ ചരിത്രംകുറിച്ചു. നാട്ടകം ഗവ കോളേജ് , ബസേലിയസ് കോളേജ് , സി എം എസ് കോളേജ് കോട്ടയം , എസ് എൻ കോളേജ് കുമരകം , മണർകാട് സെന്റ് മേരീസ് കോളേജ് , എം ഇ എസ് പുതുപ്പള്ളി , പുതുപ്പള്ളി ഐ എച്ച് ആർ ഡി , കെ ജി കോളേജ് പാമ്പാടി , എസ് എൻ കോളേജ് ചാന്നാനിക്കാട് , എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി , അമാൻ കോളേജ് , മീഡിയ വില്ലേജ് , പി ആർ ഡി എസ് കോളേജ് , വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് , പി ജി എം കോളേജ് കങ്ങഴ , എം ഇ എസ് എരുമേലി , ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി , ഷെയർ മൌന്റ്റ് , ശ്രീശബരീശ , സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ , പുതുവേലി മാർ കുര്യാക്കോസ് കോളേജ് , മാർ അഗസ്ത്യനോസ് കോളേജ് രാമപുരം , ഏറ്റുമാനൂരപ്പൻ കോളേജ് , കെ ഇ കോളേജ് , സ്റ്റാസ് പുല്ലരിക്കുന്നു , ഐ സി എച്ച് പുല്ലരിക്കുന്നു , സി എസ് ഐ ലോ കോളേജ് കാണക്കാരി , ഐ എച്ച് ആർ ഡി കോളേജ് ഞീഴൂർ , വിശ്വഭാരതി കോളേജ് , ദേവമാതാ കോളേജ് , കീഴൂർ ഡി ബി കോളേജ് , തലയോലപ്പറമ്പ് ഡി ബി കോളേജ് , സെന്റ് സേവിയേഴ്‌സ് വൈക്കം , മഹാദേവ കോളേജ് വൈക്കം , ഹെന്ററി ബേക്കർ കോളേജ് മേലുകാവ് , സെന്റ് ജോർജ് കോളേജ് അരുവിത്തുറ , എം ഇ എസ് ഈരാറ്റുപേട്ട എന്നീ കോളേജുകളിലാണ് എസ് എഫ് ഐ വിജയിച്ചത് .

പത്തനംതിട്ട ജില്ലയിൽ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നുന്ന ജയം. പതിനെട്ട്‌ കോളേജുകളിൽ 17 ഇടത്തും എസ്‌എഫ്‌ഐ ആധിപത്യമുറപ്പിച്ചു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 14ൽ 13 സീറ്റിലും എസ്എഫ്ഐയ്‌ക്ക്‌ എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ കോളേജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളേജ്‌, എസ്എഎസ് കോളേജ്‌ കോന്നി, എസ്‌എൻഡിപി കോളേജ്‌ കോന്നി, സെന്റ്‌ തോമസ് കോളേജ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, വിഎൻഎസ്‌ കോന്നി, ബിഎഎം തുരുത്തിക്കാട്‌, ഐഎച്ച്ആർഡി തണ്ണിത്തോട്‌, എസ്എൻ കോളേജ്‌ ചിറ്റാർ, സെന്റ്‌ തോമസ് കോളേജ്‌ കോഴഞ്ചേരി, സെന്റ്‌ തോമസ് കോളേജ്‌ റാന്നി, സെന്റ്‌ തോമസ്‌ കോളേജ്‌ ഇടമുറി, തിരുവല്ല മാർത്തോമ്മ കോളേജ്‌, ഡിബി പമ്പ, സെന്റ്‌ തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി.

ഇടുക്കിയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 27 കോളേജുകളിൽ 24 കോളേജ്‌ യൂണിയനുകളിലും എസ്എഫ്ഐക്ക്‌ ഉജ്വലവിജയം. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവർക്കുള്ള താക്കീതുമായി വിജയം. പത്രികാസമർപ്പണം പൂർത്തിയായപ്പോൾതന്നെ 17 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറയൂർ ഐഎച്ച്ആർഡി കോളേജ്, മൂന്നാർ ഗവൺമെന്റ് കോളേജ്, അടിമാലി മാർ ബസേലിയസ് കോളേജ്, അടിമാലി കാർമൽഗിരി കോളേജ്, രാജകുമാരി എൻഎസ്എസ് കോളേജ്, പുല്ലുകണ്ടം എസ് എൻ കോളേജ്, രാജാക്കാട് എസ്എസ്എം കോളേജ്, പൂപ്പാറ ഗവൺമെന്റ് കോളേജ്, നെടുങ്കണ്ടം എംഇഎസ് കോളേജ്, നെടുങ്കണ്ടം ഐഎച്ച്ആർഡി കോളേജ്, തൂക്കുപാലം ജെഎൻയു കോളേജ്, കട്ടപ്പന ഗവൺമെന്റ് കോളേജ്, രാജമുടി മാർ സ്ലീവാ കോളേജ്, ഇടുക്കി ഗിരിജ്യോതി കോളേജ്, കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ്, പുറ്റടി ഹോളിക്രോസ് കോളേജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്, മുട്ടം ഐഎച്ച്ആർഡി കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ അൽ അസർ കോളേജ്, കോഓപ്പറേറ്റീവ് ലോ കോളേജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളേജ് എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്ഐ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week