News

16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്! മൊബൈല്‍, ടിവി സിഗ്‌നലുകള്‍ തടസപ്പെടും

<വാഷിങ്ടണ്‍: ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുക. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു.

സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശ മേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ്വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കാറ്റിന്റെ വേ?ഗം ഉപഗ്രഹ സിഗ്‌നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈല്‍ ഫോണ്‍, സാറ്റ്ലൈറ്റ് ടിവി സിഗ്‌നലുകളിലും തടസങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button