പൂനെ ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങളുടെ കൂട്ടയിടി. 48 വാഹനങ്ങളാണ് കൂട്ടിയിടിയിൽ പെട്ടത്. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
പൂനെ ഫയര്‍ ബ്രിഗേഡില്‍ നിന്നും പൂനെ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്മെന്‍റ്അതോറിറ്റിയും രക്ഷാപ്രവര്‍ത്തനവുമായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം. കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
A major accident occurred at Navale bridge on the Pune-Bengaluru highway in Pune in which about 48 vehicles got damaged. Rescue teams from the Pune Fire Brigade and Pune Metropolitan Region Development Authority (PMRDA) have reached the spot: Pune Fire Brigade pic.twitter.com/h5Y5XtxVhW
— ANI (@ANI) November 20, 2022
ഇവരെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ട്രെക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്കാണ് പോയിക്കൊണ്ടിരുന്നത്.
Unfortunate accident on Navale Bridge on #Pune–#Bengaluru Highway. Rescue teams from FireBrigade & PMRDA are on spot and tending to those injured.
— Siddharth Shirole (@SidShirole) November 20, 2022
I request citizens to not share un-verified forwards &also refrain from visiting the spot & interfering with trained professionals.