Home-bannerKeralaNewsRECENT POSTSTop Stories
മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ
ഇസ്ലാമാബാദ്: യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടിയതായും വിവരമുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News