EntertainmentKeralaNews

ജയസൂര്യക്കൊപ്പം മഞ്ജുവാര്യ‍ർ; മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് സൂപ്പർ ഹിറ്റ്

കൊച്ചി:മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. ജി.പ്രജേഷ് സെൻ ആണ് സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററിൽ ഉള്ളത്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്സ് വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ.

ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ്കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്,ആതിര ദിൽജിത്ത്,
ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker