കൊച്ചി:പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍.
ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കറിച്ചെല്ലാം മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.
Best Historical film from mollywood.
Well crafted Masterpeice🔥🔥🔥@priyadarshandir nailed it😍😍@Mohanlal Lion himself🔥🔥🔥
Excellent reviews from all over👌#Marakkar #MarakkarFDFS
— Mangalaserry Neelakandan (@MangalaserryN) December 1, 2021
#Marakkar my view
It's an historic drama movie..
Even this movie has big star cast every characters are memorable and they had their own space in the movie which is good
Pranav mohanlal and cameo by kalyani was good
I really loved the songs in this movie .. 🙌🙌🙌
— SmartBarani (@SmartBarani) December 1, 2021
മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം കാണാമെന്നും ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം അതി ഗംഭീരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. സാബു സിറിലിന്റെ കലാസംവിധാനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
Second half was eventfull but in compared with first part a little bit down. Thats coz the Next level pace of First half. 3hours length was not at all felt.#MarakkarArabikkadalinteSimham #Marakkar #MarakkarFDFS #MarakkarFansShow #MarakkarLionoftheArabianSea
— Aswin s Nair (@nasatya_dasra) December 1, 2021
അതേസമയം സിനിമ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല എന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ചാണ് കൂടുതല്‍ വിനര്ശനങ്ങള്. മികച്ച പശ്ചാത്തലസംഗീതവും വിഎഫ്എകിസും ഒരുക്കിയാലും തിരക്കഥയിലെ പാളിച്ചകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Don't expect a Mass padam, It is just a class padam with lots of lag…..
Vfx , songs & Bgm…✨✨
Colour grading & screenplay👎👎👎
Pranav 💖Overall watch it for a Visual Treat with lagged screenplay….
⭐⭐.5 /5#MarakkarArabikkadalinteSimham #MarakkarFDFS pic.twitter.com/AOq16Vbr3c— Riya Joseph🐦🐦 (@RiyaThalapathy2) December 1, 2021
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തിയത്. അനില്‍ ശശിയുടെയും പ്രിയദര്‍ശന്റെയും തിരക്കഥയില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രഭു, അര്ജുന്, സുനില്‍ ഷെട്ടി, നെടുമുടി വേണു, കല്യാണി പ്രിയദര്ശന് തുടങ്ങിയ താരനിര മികച്ച അഭിപ്രായം നേടുന്നുണ്ട്. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് ചിത്രത്തില്‍ ഏറെ ചര്‍ച്ചയായ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. അതി ഗംഭീരമെന്ന് പ്രതികരങ്ങള്‍ വന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.
1st half over…. Excellent 1st half.. what a visual treat for us… Its priyadarshan visual treat… That intervel block🔥🔥🔥
1st 45minutes @impranavlal
Did well. And mohanlal entry is just wowww 🔥🔥🔥🔥Waiting for 2nd half…#marakkar #review #fdfs #mohanlal pic.twitter.com/eQvbVD2CW4
— ഏമാൻ 2.0 (@m_visakh_) December 1, 2021
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അര്‍ധരാത്രി 12മണിക്കാണ് ആരംഭിച്ചത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് സിനിമയുടെ പ്രദര്‍ശനം. 4100ഓളം സ്ക്രീനുകളിലായി 16000 ഷോയാണുള്ളത്.
Watched #Marakkar FDFS🔥,
Well crafted
class epic movie🙌🏻Beautifully executed by Priyadarshan✨
Vfx,cgi included in war scene looks promisingDon't expect like a mass category, it's a classic also emotional touch movie
Overall⚡️👍#MarakkarFDFS#MarakkarReview @Mohanlal pic.twitter.com/ATNbIZkGXU— Arvind_Official (@Arvind_offcl) December 2, 2021