30.4 C
Kottayam
Sunday, October 20, 2024

മാവോയിസ്റ്റ് ആക്രമണം; രണ്ട് ഐടിബിപി ജവാൻമാർക്ക് വീരമൃത്യു

Must read

റായ്പൂ‍ർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ജവാൻമാർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ രാജേഷ് (36) എന്നിവരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ച രണ്ട് പേരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ജവാൻമാരാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നാരായൺപൂർ ജില്ലയിലാണ് സംഭവമുണ്ടായത്. 

ഉച്ചയ്ക്ക് 12.10ഓടെ കൊഡ്ലിയാർ ഗ്രാമത്തിന് സമീപമുള്ള അബുജ്മദ് വനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നക്‌സൽ വിരുദ്ധ ഓപ്പറേഷന് വേണ്ടി എത്തിയ സംഘം ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജില്ലാ റിസർവ് ഗാർഡ് ഓഫ് പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. 

ഐടിബിപിയിലെയും ഡിആർജിയിലെയും നാല് ജവാന്മാർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്തു. പരിക്കേറ്റ നാല് പേരെയും ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരുടെ നില തൃപ്തികരമാണെന്നും നാരായൺപൂ‍ർ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന്'; എംവി ഗോവിന്ദൻ

പത്തനംതിട്ട: നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടി രണ്ടു തട്ടിലാണെന്നുള്ള പരാമർശമുണ്ട്. പാർട്ടി എല്ലാ അർത്ഥത്തിലും നവീൻ ബാബുവിൻ്റെ...

ടണൽവഴി സുരക്ഷിതസ്ഥാനത്തേയ്ക്ക് നീങ്ങുന്ന യഹിയ സിൻവാറും കുടുംബവും;കയ്യിൽ ഭക്ഷണ സാധനങ്ങളും ടിവിയും കിടക്കയും, വീഡിയോ പുറത്ത്

ഗാസ: ഇസ്രായേൽ സേന വധിച്ച ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പുതിയ വീഡിയോ പുറത്ത്. കുടുംബവുമൊത്ത് അണ്ടർഗ്രൗണ്ട് ടണൽവഴി സുരക്ഷിത സ്ഥാനത്തേയ്ക്ക് കടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും യഹിയയ്‌ക്കൊപ്പം...

സ്‌കൂളിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറി ; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളിൽ പൊട്ടിത്തെറി . രോഹിണി ജില്ലയിലെ പ്രസാന്ത് വിഹാറിലുള്ള സിആർപിഎഫ് സ്‌കൂളിലാണ് പൊട്ടിത്തെറി ഉണ്ടായത്.രാവിലെ 7.50 നാണ് സംഭവം. സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന മേഖലയിൽ നിന്ന് വലിയ...

ജനങ്ങൾക്ക് വേണ്ടിയാണ് സുപ്രീം കോടതി; പാർലമെന്റിലെ പ്രതിപക്ഷത്തിന് വേണ്ടിയല്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഗോവ: സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാൽ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചത് സ്വര്‍ണ്ണ ഉരുളി, പടിയിലായ പ്രതികളില്‍ ഡോക്ടറും ;മോഷണത്തിന് വിചിത്ര കാരണം

തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. മുഖ്യപ്രതി ഓസ്ട്രേലിയൻ പൌരത്വമുള്ള ഡോക്ടറാണ്. പത്മനാഭ സ്വാമി...

Popular this week