
റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാത്ത് ലാബ് എന്നീ മേഘലകളിലേക്കാണ് ഒഴിവുകൾ
നഴ്സിംഗില്‍ ബിഎസ്സി, പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ 2024 നവംബര്‍ 5 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക അറിയിച്ചു.