കാശ് കൊടുത്ത് സൂപ്പർസ്റ്റാറായ നടി ഇതാ; മംമ്ത പറഞ്ഞ ആ നടിയുടെ തനിനിറം പുറത്ത്
കൊച്ചി:മലയാള സിനിമ താരങ്ങളിൽ സൂപ്പർ സ്റ്റാർ പദവി ആഗ്രഹിക്കുന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മംമ്ത മോഹൻദാസ്. പിആർ വർക്കേഴ്സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവർ മലയാള സിനിമായിലുണ്ടെന്ന് നടി പറയുന്നു. സൂപ്പർസ്റ്റാർ, ഇളയദളപതി തുടങ്ങി ഓരോ ഇന്റസ്ട്രിയിലും നടന്മാർക്ക് പല ടാഗുകളാണ്. സൂപ്പർസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ എന്നിങ്ങനെ ചുരുക്കം ചില നടിമാരെയും ഇത്തരത്തിൽ ടാഗോടു കൂടെ വിശേഷിപ്പിക്കുന്നുണ്ട്.
എന്നാൽ ചിലർക്ക് അത് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല എന്നാണ് മംമ്ത പറയുന്നത്. ഒരു അഭിമുഖത്തിൽ മംമ്ത പറഞ്ഞ ഈ കാര്യത്തെ കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ഇന്റസ്ട്രിയിൽ പ്രൊഡ്യൂസർമാരുടെ കാശ് വെറുതേ കളയുന്ന ഒത്തിരി നായികമാരുണ്ടെന്നും മൂന്ന് നാല് അസിസ്റ്റന്റ്‌സിനൊപ്പമാണ് അവർ ലൊക്കേഷനിലേക്ക് വരുന്നതെന്നും മംമ്ത പറഞ്ഞു. നിർമാതാവിന്റെ കാശ് കളയാൻ വേണ്ടി മാത്രം അനാവശ്യമായ ചെലവ് കൊണ്ടുവരുന്ന നടിമാരാണ് അവർ. അവരുടെ ആവശ്യങ്ങൾ പലപ്പോഴും നിർമാതാവിന് താങ്ങാൻ പറ്റാത്തതാണ്. എന്നുമാത്രമല്ല ഓരോ പോസ്റ്റാണ് നടിമാർ ആഗ്രഹിക്കുന്നത്. കാശ് കൊടുത്ത് പി ആറിനെ വച്ച് സൂപ്പർസ്റ്റാറാണെന്ന് പറഞ്ഞ് നടക്കുന്ന നടിമാരുണ്ട്. അവർ കാശ് കൊടുത്ത് വാങ്ങിയതാണെന്നും അത് ജനങ്ങൾ അംഗീകരിച്ചു നൽകിയതല്ലെന്നും മംമ്ത കൂട്ടിച്ചേർത്തു.
അതേസമയം താൻ സൂപ്പർസ്റ്റാർഡം എന്ന കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്ത ആളാണെന്നും തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മംമ്ത കൂട്ടിചേർത്തു. ‘നിർമാതാവിന്റെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കുന്ന നടിയാണ് താനെന്നും നടി തുറന്നു പറഞ്ഞു. താൻ കാരണം സിനിമയുടെ പ്രൊഡ്യൂസർക്ക് അമിതമായ ചെലവ് വരാതിരിക്കാൻ എപ്പോഴും ശ്രദ്ധിയ്ക്കും. ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ പോലും, അദ്ദേഹത്തിന്റെ പൈസ വെറുതേ കളയരുത് എന്ന് ചിന്തിക്കാറുണ്ട്. അസിസ്റ്റന്റ്‌സിനൊപ്പമല്ല താൻ ലൊക്കേഷനിലേക്ക് വരുന്നതെന്നും തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമ്മ തന്നെയാണെന്നും മംമ്ത പറഞ്ഞു.
എന്നാൽ മംമ്ത പറയുന്ന ആ നടി ആരായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം. മലയാളത്തിലും വൈറലായ ഇന്റർവ്യുവിൽ ചിലർ മഞ്ജു വാര്യരുടെ പേര് എടുത്ത് സംസാരിക്കുന്നുണ്ട്. എന്നാൽ അത് നയൻതാരയാണെന്നും ചിലർ പറയുന്നു.