24.4 C
Kottayam
Sunday, September 29, 2024

തോറ്റ അരിതാ ബാബുവിന് മനോരമയുടെ വക വിജയക്കൊടി; വാര്‍ത്ത മാറ്റിയടിച്ച് പ്രതിഭയ്ക്ക് അഭിനന്ദനവും!

Must read

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ അരിതാ ബാബുവിനെ വിജയിപ്പിച്ച് മനോരമ വാര്‍ത്ത. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് 6298 വോട്ടിന് സി.പി.ഐ.എമ്മിലെ യു. പ്രതിഭയോട് പരാജയപ്പെട്ട അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത വരുന്നത്.

യു. പ്രതിഭ എം.എല്‍.എ തന്നെയാണ് വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വാര്‍ത്തയില്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്ന് എഴുതാനുള്ള സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ട്. യു.ഡി.എഫിലെ അരിതാ ബാബു ഒരിടവേളയ്ക്ക് ശേഷം കായംകുളത്തെ ‘വലത്തേക്ക് കൈപിടിച്ചെന്ന’ വാചകത്തോടെയാണ് വാര്‍ത്ത ആരംഭിക്കുന്നത്.

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ഇളമുറക്കാരിക്ക് മുമ്പില്‍ എം.എല്‍.എ അടിയറവ് പറഞ്ഞത്,’ വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇടതുപക്ഷം തോല്‍വി മണത്തിരുന്നെന്നും വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

‘തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തില്‍ ഇടതുപക്ഷം തോല്‍വി മണത്തിരുന്നു. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തില്‍ അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി,’ വാര്‍ത്തയില്‍ പറയുന്നു. മനോരമയില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. പിന്നീട് മനോരമ തന്നെ വാര്‍ത്ത പിന്‍വലിച്ച ശേഷം പ്രതിഭ വിജയിച്ചുവെന്ന വാര്‍ത്ത ഇന്നത്തെ തീയതിയില്‍ അപ്ഡേറ്റ് ചെയ്യുകയായിരുന്നു.

https://www.facebook.com/advprathibha/posts/4819981458086710
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week