25.8 C
Kottayam
Tuesday, October 1, 2024

ബോക്സ് ഓഫീസ് കീഴടക്കുമോ തുനിവ് ? അജിത്തിനൊപ്പമുള്ള കാൻഡിഡ് ഫോട്ടോയുമായി മഞ്ജു വാര്യർ

Must read

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയറ്ററിൽ എത്തിയ അജിത് കുമാർ ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്തും മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. തമിഴ്നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിം​ഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരിക്കുന്നത്. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യരർ. 

കാൻഡിഡ് ഫോട്ടോകളാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. തുനിവിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ഫോട്ടോകളാണിത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ തുനിവിലെ മഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. “വളരെ വളരെ അഭിമാനം ചേച്ചി… തളർന്നു വീഴുന്നവർക്ക് പ്രചോദനം, തുനിവ് കണ്ടു. Super. രണ്ടരമണിക്കൂർ ഒട്ടും ബോറടിക്കാതെ thrilling ആയി കണ്ടിരിക്കാവുന്ന ചിത്രം. താങ്കളും അജിത് സാറും സ്റ്റൈലിലും ആക്ഷനിലും അതിശയിപ്പിച്ചു, സൂപ്പർ പടം പൊളിച്ചടുക്കി, കൺമണി…തകർത്തു”എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

തമിഴ്നാട്ടില്‍ ആദ്യ ദിനം  21 കോടി കളക്ഷനാണ് തുനിവ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. അജിത്തിന്‍റെ ഇതുവരെയുള്ള കരിയറില്‍ തമിഴ്നാട്ടിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആണ് ഇത്. തമിഴ്നാട് ഓപണിംഗില്‍ മൂന്നാം സ്ഥാനത്തുള്ള അജിത്ത് ചിത്രം വിശ്വാസമാണ്. 16.5 കോടിയാണ് വിശ്വാസത്തിന്‍റെ തമിഴ്നാട് ഓപണിംഗ്. 

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കൺമണി എന്ന കഥാപാത്രത്തെയാണ് തുവിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week