മഞ്ജുവാര്യര്‍ എന്ന വൻമരം വീണു, മലയാള നടികളിൽ ഒന്നാമതെത്തി ഈ യുവതാരം
കൊച്ചി:ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടിരുന്ന ലിസ്റ്റിലായിരുന്നു അവര്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഓര്‍മാക്‌സ് മീഡിയയുടെ മെയ് മാസത്തെ ലിസ്റ്റില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മറ്റൊരു യുവനടിയാണ് ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
മഞ്ജുവിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ അറിയുന്ന നടിയായി മമിത മാറിയിരുന്നു. സാക്ഷാല്‍ എസ്എസ് രാജമൗലി അടക്കം മമിതയെ അഭിനന്ദിച്ചിരുന്നു. പ്രേമലു തെലുങ്ക് സിനിമയില്‍ അടക്കം വലിയ വിജയമായിരുന്നു. ബോക്‌സോഫീസില്‍ നിന്ന് 130 കോടിയിലേറെയാണ് ചെറിയ ബജറ്റില്‍ ഒരുങ്ങിയ പ്രേമലു കളക്ട് ചെയ്തത്.
ചുരുങ്ങിയ കാലം കൊണ്ടാണ് താരമൂല്യത്തില്‍ മമിത ബൈജു ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത, ആ ചിത്രത്തില്‍ സഹനടി വേഷത്തിലായിരുന്നു. അതിലെ സോന എന്ന കഥാപാത്രം പക്ഷേ മമിതയെ ജനപ്രീതി നേടാന്‍ സഹായിച്ചിരുന്നു.
പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മമിതയെ നേടി ഓഫറുകളും വന്നിരുന്നു. ലവ് ടുഡേയിലെ നായകനായ പ്രദീപിനൊപ്പം ഒരു ചിത്രത്തിലും നടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു താരങ്ങളുടെ പട്ടികയില്‍ മമിതയെന്ന് ഓര്‍മാക്‌സ് പറയുന്നു.
അവിടെ നിന്ന് താരമൂല്യം പിന്നെയും ഉയര്‍ത്തിയാണ് മമിത ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായി നായിക സ്ഥാനം കിട്ടിയപ്പോള്‍ അതില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് മമിതയുടെ താരമൂല്യം ഉയരാന്‍ കാരണമായത്. ഇത് ആദ്യമായിട്ടാണ് പട്ടികയില്‍ മമിത ഒന്നാമതെുന്നത്. നടി നേരത്തെ പ്രതിഫലം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
മഞ്ജു വാര്യര്‍ക്ക് സമീപകാലത്ത് വലിയ ഹിറ്റുകളോ, റിലീസുകളോ ഇല്ല. അജിത്തിനൊപ്പമുള്ള തുനിവാണ് മഞ്ജുവിന്റേതായി തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രം. രജനീകാന്തിനൊപ്പം വേട്ടയ്യന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഇനി വരാനുണ്ട്. അതുകൊണ്ട് ഒന്നാം മഞ്ജു തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണ്.
മഞ്ജു നിലവില്‍ രണ്ടാം സ്ഥാനത്താണ്. ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിന്റെ പ്രഖ്യാപനമാണ് ശോഭനയെ വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നത്. നാലാം സ്ഥാനത്ത് അനശ്വര രാജനനാണ് ഉള്ളത്.
അഞ്ചാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ് ഉള്ളത്. അനശ്വരയുടെ നേട്ടവും അത്ര ചെറുതല്ല. നിരവധി ചെറിയ ചിത്രങ്ങളിലൂടെ എത്തിയ അനശ്വര പിന്നീട് നായികയായി മികവ് കാണിക്കുകയായിരുന്നു. നേരില്‍ തകര്‍പ്പന്‍ പ്രകടനവും അനശ്വര കാഴ്ച്ചവെച്ചിരുന്നു.