EntertainmentKeralaNews

‘നിങ്ങള്‍ക്ക് ഒരു ട്രോളന്‍ ചേട്ടന്‍ ഉണ്ടായാല്‍’സൈക്കിൾ ഓടിക്കാൻ കഷ്ടപ്പെടുന്ന മഞ്ജു വാര്യര്‍

കൊച്ചി:ഴിഞ്ഞ ജനുവരിയില്‍ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് ബൈക്ക് നടി മഞ്ജു വാര്യര്‍ സ്വന്തമാക്കിയിരുന്നു. തമിഴ് താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ ബൈക്ക് ട്രിപ്പിന് ശേഷമാണ് മഞ്ജു ഒരു ടുവീലര്‍ വാങ്ങിയത്. കുറച്ച് ദിവസം മുമ്പ് നടന്‍ സൗബിന്‍ ഷാഹിറിനൊപ്പം പുതിയ ബൈക്കില്‍ കറങ്ങാന്‍ പോയതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ മഞ്ജു സൈക്കിള്‍ ഓടിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സൈക്കിളില്‍ സ്ലോ റേസ് ചെയ്യാന്‍ കഷ്ടപ്പെടുന്ന മഞ്ജുവാണ് ഈ വീഡിയോയിലുള്ളത്. താരത്തിന്റെ സഹോദരന്‍ മധു വാര്യരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘പടച്ചോനെ, ഇങ്ങള് കാത്തോളീ’ എന്ന സംഭാഷണവും കേള്‍ക്കാം. ഈ വീഡിയോ പിന്നീട് മഞ്ജുവും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ക്ക് ഒരു ട്രോളന്‍ ചേട്ടന്‍ ഉണ്ടായാല്‍’ എന്ന കുറിപ്പോടെയാണ് മഞ്ജു വീഡിയോ പങ്കുവെച്ചത്.

ഇതിന് താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ബിഎംഡബ്ല്യു ബൈക്ക് പോലും പറപ്പിക്കുന്ന മഞ്ജുവിന് സൈക്കിളൊക്കെ നിസാരം എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. സൈക്കിള്‍ ഓടിക്കാന്‍ അറിയാത്ത ചേച്ചിയാണോ ബൈക്ക് വാങ്ങിയത് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/CrYkpH9A-sw/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button