കൊച്ചി:ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയത്. അതിന്റെ സന്തോഷം ദിലീപ് പങ്കുവയ്ക്കുകയും ചെയ്തു. ”ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും”, ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.
ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ദിലീപിന്റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ബാല്യകാല സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ റിസപ്ഷന് നടി നമിത പ്രമോദിനൊപ്പം ചെയ്ത മീനാക്ഷിയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.